തിരുവനന്തപുരം: ശബരിമലയില്‍ കൂട്ടമരണം ഉണ്ടാക്കി യുവതീ പ്രവേശന വിധി നടപ്പിലാക്കാനാകില്ലെന്ന് മന്ത്രി കെ കെ ശൈലജ. കൂട്ടമരണം ഉണ്ടാക്കി വിധി നടപ്പാക്കാന്‍ ആകില്ല. അത് ഒഴിവാക്കാന്‍ ആണ് യുവതികളെ പൊലീസ് തിരികെ അയച്ചത്. പ്രതിഷേധക്കാര്‍ എന്ന പേരില്‍ പച്ചത്തെറിയും അക്രമവും നടത്താന്‍ ആളുകളെ അയച്ചവര്‍ ആണ് ഇതിനു മറുപടി നല്‍കണമെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘത്തെയും ഇന്ന് ദര്‍ശനത്തിനെത്തിയ രണ്ടുപേരെയും പൊലീസ് നിര്‍ബന്ധിച്ച് പിന്തിരിപ്പിക്കുകയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. യുവതീ പ്രവേശന വിധി നടപ്പിലാക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് വ്യക്തമാക്കുമ്പോഴും പൊലീസ് യുവതീ പ്രവേശനം തടയുകയാണെന്നായിരുന്നു ആരോപണം.


