സംസ്ഥാനത്ത് ഇന്നും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം കാക്കനാട് പ്രവര്‍ത്തിക്കുന്ന കരുണാലയത്തിലെ അന്തേവാസിയായ കന്യാസ്ത്രീ ആനി ആന്റണിയാണ് മരിച്ചത്. 77 വയസ്സായിരുന്നു. ഇന്ന് രാവിലെയാണ് ഇവര്‍ മരിച്ചത്. ആനി ആന്റണി എന്ന അനേതവാസി നാലുവര്‍ഷമായി കരുണാലയത്തിലായരുന്നു. കിടപ്പ് രോഗിയായിരുന്ന ആനി കടുത്ത പ്രമേഹ ബാധിതയും ആയിരുന്നു. ഇവിടെ നേരത്തെ മൂന്ന് കന്യാസ്ത്രീകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കരുണാലയത്തിലെ 140 പേരില്‍ 43 പേര്‍ക്ക് കൊവിഡ് പോസിറ്റീവായെന്നാണ് കണക്കുകള്‍.

