ഏറ്റുമാനൂര്‍: കൊലപാതകത്തില്‍ ഞെട്ടി ഏറ്റുമാനൂര്‍. വീട്ടുജോലിക്കാരിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ഇവരെ കൊലപ്പെടുത്തിയെന്ന് അയല്‍ക്കാരെ ഫോണില്‍ വിളിച്ചറിയിച്ചശേഷം രക്ഷപ്പെട്ട വീട്ടുജോലിക്കാരനെ കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റുചെയ്തു.

കോട്ടയം ഏറ്റുമാനൂര്‍ ടൗണിനു സമീപം എം.സി.റോഡില്‍ വിമല ആശുപത്രിക്കടുത്തുള്ള പാനൂര്‍ വീട്ടിലാണ് കട്ടച്ചിറ കടവില്‍ രാജന്റെ ഭാര്യ ഉഷാകുമാരി(50) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വാഴൂര്‍ മറ്റക്കര പുതിയാകോട്ടയില് പ്രഭാകര(74)നെയാണ് അറസ്റ്റുചെയ്തത്.


