കോവളത്ത് സ്വകാര്യ ഹോട്ടലില്‍ വിദേശി ഉറുമ്പരിച്ച നിലയില്‍. അമേരിക്കന്‍ പൗരനായ ഇര്വിന് ഫോക്സിനെയാണ് ബീച്ചിനു പിന്നിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 77 വയസ്സുകാരനാണ് ഇര്വിന് ഫോക്സ്.
ഒരു വര്‍ഷം മുന്‍പ് കോവളത്തിലെത്തിയ അദ്ദേഹത്തിന് പരുക്ക് പറ്റിയിരുന്നു എന്നാണ് വിവരം. തുടര്‍ന്ന് അദ്ദേഹം ചികിത്സയില്‍ കഴിയുകയായിരുന്നു. പൊലീസിലെ ബീറ്റ് ഓഫീസര്‍മാരില്‍ ഒരാള്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹോട്ടലില്‍ നടത്തിയ പരിശോധനയിലാണ് ദുര്‍ഗന്ധം വമിക്കുന്ന മുറിക്കുള്ളില്‍ നിന്നും ഉറുമ്പരിക്കുന്ന മൃതപ്രായനെ കണ്ടെത്തിയത്.
മുറിക്കുള്ളില്‍ മലമൂത്ര വിസര്‍ജ്യങ്ങള്‍ക്കുള്ളിലാണ് അദ്ദേഹം കിടന്നിരുന്നത്. ഇദ്ദേഹത്തിന്റെ മുറുവുകളില്‍ ഉറുമ്പരിച്ചിരുന്നു. ആഹാരമോ പരിചരണമോ ലഭിക്കാതെ അവശ നിലയിലായിരുന്നു. നിലവില്‍ ഇദ്ദേഹത്തിന് പരിചരണവും ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.


