റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ചു യുവതിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കോവളത്താണ് അപകടമുണ്ടായത്. മരിച്ച ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു അപകടം.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയെ ഇടിച്ച് വീഴ്ത്തിയ ബൈക്ക് അമിത വേഗതയിലായിരുന്നുവെന്നു ദൃക്സാക്ഷികള്‍ പറയുന്നു.


