കസ്റ്റഡിയിലുള്ള പ്രതിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ മൂന്നാര്‍ എസ്ഐ ഉള്‍പ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം. മൂന്നാറില്‍ വിനോദസഞ്ചാരികളെ ആക്രമിച്ച കേസിലെ പ്രതി സതീശനാണ് മര്‍ദ്ദനമേറ്റത്. കസ്റ്റഡിയിലിരിക്കെ ഇയാളുടെ എല്ലുകള്‍ക്ക് പൊട്ടലേറ്റിട്ടുണ്ടെന്ന ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്ന് മൂന്നാര്‍ ഡി.വൈ.എസ്.പി. വ്യക്തമാക്കി. മൂന്നാര്‍ എസ്ഐ ശ്യാംകുമാര്‍, എ.എസ്ഐ രാജേഷ്, സിവില്‍ പോലീസ് ഓഫീസര്‍ തോമസ് എന്നിവരെയാണ് എ.എര്.ക്യാമ്പിലേക്ക് സ്ഥലം മാറ്റിയത്. അതേ സമയം ഇയാളെ പിടികൂടാനുള്ള മല്‍പ്പിടിത്തത്തിനിടെ പരിക്ക് സംഭവിച്ചതാകാമെന്നാണ് പോലീസുകാരുടെ വിശദീകരണം. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് സതീശന്. കഴിഞ്ഞ ദിവസം പാലക്കാട് നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ അടിമാലി ആശുപത്രിയില്‍ ചികിത്സയിലാണ്. അതേ സമയം ഇയാള്‍ സിപിഎം അനുഭാവി ആയതിനാലാണ് നടപടിയെന്ന ആരോപണവും ഉയരുന്നുണ്ട്
Home LOCALIdukki കസ്റ്റഡിയില്‍ പ്രതിക്ക് മര്‍ദ്ദനം, മൂന്നാര്‍ എസ്ഐ ഉള്‍പ്പെടെ മൂന്ന് പോലീസുകാര്‍ക്കെതിരെ നടപടി
കസ്റ്റഡിയില്‍ പ്രതിക്ക് മര്‍ദ്ദനം, മൂന്നാര്‍ എസ്ഐ ഉള്‍പ്പെടെ മൂന്ന് പോലീസുകാര്‍ക്കെതിരെ നടപടി
by NEWS DESK 3
by NEWS DESK 3

