ആലപ്പുഴ ദേശീയ പാതയില്‍ വാഹനാപകടത്തില്‍ അഞ്ച് മരണം. അമ്പലപ്പുഴ കാക്കാഴം മേല്‍പ്പാലത്തില്‍ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നാല് പേര് സംഭവസ്ഥലത്ത് വച്ചും ഒരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.
പ്രസാദ്, സച്ചിന്, ഷിജുദാസ്, സുമോദ്, അമല്‍ എന്നിവരാണ് മരിച്ചത്. അഞ്ച് പേരും തിരുവനന്തപുരം, കൊല്ലം സ്വദേശികളാണ്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. കാര്‍ വെട്ടിപ്പൊളിച്ചാണ് അഞ്ച് പേരെയും പുറത്തെടുത്തത്.
ആലത്തൂരില്‍ നിന്ന് എറണാകുളത്തേക്ക് വരുന്ന കാറും തിരുവനന്തപുരത്തേക്ക് പോകുന്ന ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. അപകട കാരണം വ്യക്തമല്ല. റോഡിലെ വളവ് കാഴ്ചയെ മറച്ചിരിക്കാം, ഇവിടെ വാഹനമോടിച്ചയാളുടെ അശ്രദ്ധയായിരിക്കാം അപകടകാരണമെന്ന് പ്രാഥമികമായി സംശയിക്കുന്നതായി രക്ഷാപ്രവര്‍ത്തനം നടത്തിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് പറഞ്ഞു.


