കൊച്ചി: വനിതാ മതിലിനെ പിന്തുണച്ച് സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. വനിതാ മതില് സംഘടിപ്പിക്കാന്‍ സര്‍ക്കാറിന് സ്വാതന്ത്രമുണ്ട്.
പങ്കെടുക്കണമോ എന്നത് സര്‍ക്കാറിന്റെ ക്ഷണം ലഭിച്ച ശേഷം തീരുമാനിക്കും. വനിതാ മതില് ജാതീയമായ വേര്‍തിരിവ് ഉണ്ടാക്കുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല,സര്‍ക്കാര്‍ എങ്ങിനെ നടത്തുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുമെന്നും കര്‍ദിനാള്‍ പറഞ്ഞു.

