സിപിഎം നേതാവ് പികെ ശശിയെ പ്രശംസിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ഫണ്ട് തിരിമറി ആരോപണത്തിൽ ഉൾപ്പെട്ട പികെ ശശിയെ പുകഴ്ത്തിയാണ് മന്ത്രി കെബി ഗണേഷ് കുമാർ രംഗത്തെത്തിയത്. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല മനുഷ്യരിൽ ഒരാളാണ് പി കെ ശശി.
ശശി ഒരു മികച്ച പ്രതിനിധിയും നല്ല വ്യക്തിയുമാണ്. നശിപ്പിക്കാൻ ആഗ്രഹിക്കുന്നവർ നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളെ കൂടിയാണ് നശിപ്പിക്കുന്നതെന്ന് ഓർക്കണം. ഇത്തരം നിരവധി ആരോപണങ്ങളുടെ ഇരയാണ് അദ്ദേഹം. കള്ളന്മാരെയും പിടിച്ചുപറിക്കാരെയും ആർക്കും വേണ്ടെന്നും എന്നാൽ നന്മ ചെയ്യുന്നവരെ കുറ്റവാളികളായി അംഗീകരിക്കുമെന്നും മന്ത്രി പറഞ്ഞു.