തിരുവനന്തപുരം: വേളിയില്‍ ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി നടത്തിയ റോഡ് ഷോ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവത്തില്‍ ശശി തരൂര്‍ തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്കി. എന്നാല്‍ റോഡ് ഷോ തടഞ്ഞെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് എല്‍.ഡി.എഫിന്റെ വിശദീകരണം.

എ.കെ ആന്റണിയെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞെന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് എം. വിജയകുമാറും ,സെക്രട്ടറി ജി ആര് അനിലും പ്രസ്താവനയില്‍ അറിയിച്ചു.
എല്‍ഡിഎഫിന്റെ റോഡ് ഷോ പൂന്തുറയില്‍ നിന്ന് വേളിയിലേക്കും, ആന്റണിയുടെ റോഡ് ഷോ എതിര്‍ദിശയിലും വരികയായിരുന്നു രണ്ട് റോഡ് ഷോയിലും ഉണ്ടായിരുന്ന വാഹനങ്ങള്‍ ഒരുമിച്ച് എത്തിയപ്പോള്‍ ഉണ്ടായ ഗതാഗത തടസ്സം മാത്രമാണ് വേളിയില്‍ ഉണ്ടായത് . ആ തടസ്സം ഒഴിവാക്കി ആന്റണിയുടെ വാഹനം കടത്തിവിടാന്‍ ശ്രമിക്കുമ്ബോള്‍ ആന്റണി ഉള്‍പ്പെടെയുള്ള നേതാക്കന്മാര് വാഹനത്തില്‍ നിന്നിറങ്ങി നടന്നു പോവുകയാണ് ഉണ്ടായതെന്നും പ്രസ്താവനയില്‍ പറയുന്നു.


