തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ചൂട് ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ അങ്കണവാടികളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

അസഹനീയമായ വേനല്‍ചൂട് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അങ്കണവാടികളുടെ പ്രവര്‍ത്തന സമയം മാറ്റണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 12 വരേയോ അല്ലെങ്കില്‍ രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 1 മണിവരേയോ ആണ് പുതുക്കിയ പ്രവര്‍ത്തന സമയം. വേനല്‍ചൂട് കണക്കിലെടുത്ത് പല അങ്കണവാടികളും അടച്ചിടേണ്ട അവസ്ഥയാണ്.

