ഇടുക്കി ശാന്തന്‍പാറയില്‍ കാട്ടാന ആക്രമണത്തില്‍ കര്ഷകന് ദാരുണാന്ത്യം. ശാന്തന്‍പാറ തലകുളം സ്വദേശി സാമുവല്‍ ആണ് മരിച്ചത്. തലകുളത്തെ ഏലത്തോട്ടത്തില്‍ കൃഷി ജോലികള്‍ ചെയ്യുന്നതിനിടയിലാണ് ഒറ്റയാന്റെ ആക്രമണം ഉണ്ടായത്. മൃദദേഹം കൃഷി സ്ഥലത്ത് നിന്നും ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.
ഇതിനിടെ കാട്ടാന ആക്രമണത്തില്‍ കര്ഷകന് കൊല്ലപ്പെട്ട സംഭവത്തില്‍ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം. പൂപ്പറയില്‍ നാട്ടുകാര്‍ കൊച്ചി ധനുഷ്കോടി ദേശീയപാത ഉപരോധിക്കുന്നു. കാട്ടാന ആക്രമണത്തില്‍ ശാശ്വത പരിഹാരം വേണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
അതേസമയം പത്തനംതിട്ട കലഞ്ഞൂര്‍ കുടപ്പാറയില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍. കുടപ്പാറയിലെ റബ്ബര്‍ തോട്ടത്തില്‍ ടാപ്പിങ്ങിനിടെ തൊഴിലാളികളാണ് പുലിയെ കണ്ടത്. പ്രദേശത്ത് പരിശോധനയില്‍ പുലിയുടെ കാല്‍പ്പാടുകളും, പുലി കിടന്ന ഗുഹയും കണ്ടെത്തി. വനം വകുപ്പ് സ്ഥലത്ത് പരിശോധന നടത്തും.


