കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് ബാധിതന് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൊച്ചി സ്വദേശി ഹാരിസാണ് ആശുപത്രി ജീവനക്കാരുടെ ചികിത്സാ വീഴ്ചയെ തുടര്‍ന്ന് മരണപ്പെട്ടത്. ഓക്സിജന്‍ ലഭിക്കാതെയാണ് രോഗി മരിച്ചതെന്ന് നഴ്സിംഗ് ഓഫീസര്‍ വെളിപ്പെടുത്തുന്ന ശബ്ദു സന്ദേശം വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. മെഡിക്കല്‍ കോളജില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്നും നഴ്സിംഗ് ഓഫീസര്‍ വെളിപ്പെടുത്തിയിരുന്നു.
ഹാരിസിന്റെ മരണ സമയത്തെ ആശുപത്രിയിലെ ഡ്യൂട്ടി ഷിഫ്റ്റ് പൊലീസ് ആവശ്യപ്പെട്ടു. ആശുപത്രിയിലെ ഡോക്ടേഴ്സിന്റേയും ഇതര ജീവനക്കാരുടേയും മൊഴിയെടുക്കും. ശബ്ദു സന്ദേശം പുറത്തുവന്നതിന് പിന്നാലെ നഴ്സിംഗ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.


