കളമശേരി: ആറ് മാസം മുന്‍പ് നല്കിയ പരീക്ഷയുടെ ചോദ്യപേപ്പര്‍ അടുത്ത പരീക്ഷയിലും നല്കി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല. നവംബര്‍ 20നാണ് കഴിഞ്ഞ പരീക്ഷയുടെ ചോദ്യപേപ്പര്‍ വീണ്ടും നല്കി പരീക്ഷ നടത്തിയത്.
ബിടെക് 5ാം സെമസ്റ്റര്‍ സേഫ്റ്റി എഞ്ചിനിയറിങ് വിദ്യാര്‍ഥികളുടെ പ്രിന്‍സിപ്പിള്‍സ് ഓഫ് എഞ്ചിനിയറിങ് ഡിസൈന്‍ എന്ന പേപ്പറിലെ പരീക്ഷയ്ക്കാണ് 2019 ഏപ്രിലില്‍ നല്കിയ ചോദ്യപേപ്പര്‍ കുസാറ്റ് വീണ്ടും നല്‍കിയത്. അബദ്ധം മനസിലായതോടെ കുസാറ്റ് ആ പരീക്ഷ റദ്ദാക്കി.
പകരം ജനുവരി ആറിന് പുനപരീക്ഷ നടത്താനാണ് കുസാറ്റിന്റെ തീരുമാനം. കംപ്യൂട്ടറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇടയില്‍ ഉദ്യോഗസ്ഥന് സംഭവിച്ച പിഴവാണ് അബദ്ധത്തിന് ഇടയാക്കിയത് എന്നാണ് നിഗമനം. എന്നാല്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടി എടുക്കാന്‍ കുസാറ്റ് തയ്യാറായിട്ടില്ല. വിശദമായ അന്വേഷണം നടത്തി വരികയാണെന്നാണ് പരീക്ഷാ കണ്‍ട്രോളറുടെ വിശദീകരണം.