കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസിലെ പരാതിക്കാരി ലീന മരിയ പോള്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേരളത്തില്‍ ലീനയ്ക്കെതിരെ എത്ര കേസുകളുണ്ടെന്ന് അറിയിക്കാന്‍ കഴിഞ്ഞ ദിവസം കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇന്ന് കോടതിക്ക് കൈമാറും. പനമ്പള്ളി നഗറിലുള്ള നെയില്‍ ആര്‍ടിസ്ട്രി എന്ന സ്ഥാപനത്തിന് നേരെ വെടിവെയ്പ്പ് നടന്ന പശ്ചാത്തലത്തിലാണ് നടി സംരക്ഷണം തേടി കോടതിയെ സമീപിച്ചിരിക്കുന്നത്.
അധോലോക കുറ്റവാളി രവി പൂജാരിയുടെ നിര്‍ദേശ പ്രകാരമാണ് വിളിക്കുന്നതെന്ന് ഫോണില്‍ പരിചയപ്പെടുത്തിയ അജ്ഞാതന്‍, 25 കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടുവെന്നും ഇപ്പോഴും ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും നടി കോടതിയെ അറിയിച്ചിട്ടുണ്ട്.


