തൃശൂരില്‍ കോണ്‍ഗ്രസിന്റെ പൊളിറ്റിക്കല്‍ സ്ട്രൈക്ക്. അടാട്ട് പഞ്ചായത്ത് പിടിക്കാന്‍ മുന്‍ എംഎല്‍എ അനില്‍ അക്കരയെ രംഗത്തിറക്കും. പതിനഞ്ചാം വാര്‍ഡിലാണ് അനില്‍ അക്കര സ്ഥാനാര്‍ഥിയാവുക. എഐസിസി അംഗം കൂടിയായിട്ടുള്ള അനില്‍ അക്കര പഞ്ചായത്തില്‍ സ്ഥാനാര്‍ത്ഥിയാകുന്നു എന്നുള്ളത് സുപ്രധാനമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ചുള്ള അന്തിമ നടപടിക്രമങ്ങളിലേക്ക് കോണ്‍ഗ്രസ് കടന്നു. മണ്ഡലം തല കോര്‍ കമ്മിറ്റി യോഗം അല്പസമയത്തിനകം അടാട്ട് ചേരും.
2010 ൽ ജില്ലാ പഞ്ചായത്തംഗം ആയി. രണ്ടര വർഷം വികസന സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനായി. ഒരു മാസം ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡണ്ടായി. 2016 ലാണ് എംഎല്‍എ ആയത്. 45 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആയിരുന്നു വിജയം.2021 ൽ 15,000 ത്തോളം വോട്ടിന്റെ പരാജയം ഏറ്റുവാങ്ങി. 2000 ൽ ഏഴാം വാർഡിൽ നിന്നും മത്സരിച്ച് 400 വോട്ടിനായിരുന്നു വിജയം. 2005 ൽ പതിനൊന്നാം വാർഡിൽ നിന്നും മത്സരിച്ച് 285 വോട്ടിന്റെ വിജയം നേടി. 2010 ൽ ജില്ലാ പഞ്ചായത്തിലേക്ക് പേരാമംഗലം ഡിവിഷനിൽ നിന്നും മത്സരിച്ച് 14000 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചു.


