തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ നിന്നും പിരിച്ചുവിട്ട താല്‍ക്കാലിക കണ്ടക്ടര്‍മാരുടെ അനിശ്ചിതകാല സമരം നാളെ സെക്രട്ടറിയേറ്റിനു മുമ്പില്‍ ആരംഭിക്കും. താല്‍ക്കാലിക കണ്ടക്ടര്‍മാരുടെ കൂട്ടായ്മയാണ് സമരപരിപാടികള്‍ സംഘടിപ്പിക്കുന്നത്. സെക്രട്ടറിയേറ്റിന് മുമ്പില്‍ ശയനപ്രദക്ഷിണം നടത്തിക്കൊണ്ടാണ് കണ്ടക്ടര്‍മാര്‍ പ്രതിഷേധിക്കുക.
കെഎസ്ആര്‍ടിസിയില്‍ നിന്നും താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതിനെതിരെ നിയമപോരാട്ടം നടന്നുകൊണ്ടിരിക്കുകയാണ്. പിരിച്ചുവിട്ട നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് താല്‍ക്കാലിക കണ്ടക്ടര്‍മാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും സമരവുമായി കണ്ടക്ടര്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്.

