കൊച്ചി: ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ സീരിയല്‍ നടി അശ്വതി ബാബുവിന്റെ ബെംഗളൂരു ബന്ധം അന്വേഷിക്കാന്‍ പ്രത്യേക ഷാഡോ ടീം രൂപീകരിക്കും. ലഹരിമരുന്ന് ദിവസവും ഉപയോഗിക്കുന്ന നടി ലഹരി മരുന്നിന് അടിമയാണെന്ന വിവരമാണ് അന്വേഷണ സംഘം നല്‍കുന്നത്. 
ഫ്ളാറ്റില്‍ ലഹരിമരുന്നു പാര്‍ട്ടിയും അനാശാസ്യവും നടക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് ഇവര്‍ കുറച്ചുനാളായി നിരീക്ഷണത്തിലായിരുന്നു. നടിയ്ക്ക് അന്തര്‍സംസ്ഥാന മയ്ക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്
കൊച്ചിയിലെ ഫ്ളാറ്റില്‍നിന്നാണ് നടി അശ്വതിബാബുവിനെയും ഡ്രൈവര്‍ ബിനോയെയും തൃക്കാക്കര പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. നിരോധിത ലഹരിമരുന്നായ എം.ഡി.എം.എയും ഇവരില്‍നിന്ന് പിടിച്ചെടുത്തിരുന്നു. നടിയുടെ ഫ്ളാറ്റില്‍ അതീവരഹസ്യമായി ലഹരിമരുന്ന് ഉപയോഗവും മയക്കുമരുന്ന് പാര്‍ട്ടികളും നടക്കുന്നുണ്ടെന്ന് പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നടിയും സഹായിയും പിടിയിലായത്.
ലഹരിമരുന്ന് വാങ്ങുവാനുള്ള പണം അനാശാസ്യത്തിലൂടെയാണ് കണ്ടെത്തുന്നതെന്നാണ് ഫോണ്‍ പരിശോധിച്ചപ്പോള്‍ പോലീസിനു മനസ്സിലായത്. ഇത് സംബന്ധിച്ച വാട്ട്സാപ്പ് ശബ്ദസന്ദേശങ്ങള്‍ പരിശോധിച്ചു വരികയാണ്.


