കൊച്ചി: ലഹരിമരുന്ന് കേസില്‍ പിടിയിലായ നടി അശ്വതി ബാബുവിന്റെ നിര്‍ണായക മൊഴി പുറത്ത്. സിനിമയിലും രാഷ്ട്രീയത്തിലുമുള്ള പ്രമുഖര്‍ തന്നെ ദുരുപയോഗപ്പെടുത്തിയിരുന്നുവെന്നാണ് അശ്വതി ബാബുവിന്റെ മൊഴി. എന്നാല്‍ പോലീസ് നടിയുടെ സെക്സ് റാക്കറ്റ് കേസുകള്‍ അന്വേഷിക്കാതെ ഉപേക്ഷിച്ചു. സുപ്രീംകോടതി വിധി മുന്‍നിര്‍ത്തി നോക്കുമ്പോള്‍ സെക്സ് റാക്കറ്റ് കേസ് നിലനില്‍ക്കില്ലെന്ന അടിസ്ഥാനത്തിലാണ് കേസ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. പ്രായപൂര്‍ത്തി ആകും മുമ്പ് ശാരീരികമായി ഉപദ്രവങ്ങള്‍ ഏല്‍ക്കേണ്ടി വരികയും ഒറ്റപ്പെടുകയും ചെയ്തിരുന്നതായി ഇവര്‍ പൊലീസിനോടു പറഞ്ഞിരുന്നു.
നിലവില്‍ നടിയുടെ ഫോണ്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഫോണ്‍ സന്ദേശങ്ങളില്‍ നിന്നാണ് സിനിമ മേഖലയില്‍ നിന്നുള്ളവരുടെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. ലഹരിമരുന്ന് കേസില്‍ കൂടുതല്‍ ആളുകള്‍ പിടിയിലാകാനുണ്ടെന്നാണ് പോലീസ് നിഗമനം. അതേസമയം ലഹരിമരുന്ന് കേസ് കൂടുതല്‍ ഊര്‍ജിതമാക്കി അന്വേഷിക്കാനും തീരുമാനിച്ചു. ലഹരിമരുന്ന് കേസില്‍ നടിയുടെ ഗോവന്‍ ബന്ധവും പോലീസ് അന്വേഷിക്കുന്നുണ്ട്. ഗോവയില്‍ വെച്ച് കണ്ടുമുട്ടിയ ബാംഗ്ലൂര്‍ സ്വദേശിയാണ് നടിക്ക് കൊച്ചിയില്‍ ലഹരി മരുന്നു പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതിനു നടിയെ സഹായിച്ചിരുന്നത്.

