ഏറ്റുമാനൂര്‍: കെവിന് കൊലപാതകക്കേസില്‍ പുതിയ വെളിപ്പെടുത്തലുകളുമായി പ്രതിഭാഗം രംഗത്ത്. ക്രൂരമായി കൊലചെയ്യപ്പെട്ട കെവിെന്റ ഭാര്യ നീനുവിന് മാനസികരോഗമുണ്ടെന്നുളള വാര്‍ത്ത നേരത്തെ തന്നെ പുറത്തുപറഞ്ഞതിനുപിന്നാലെ ഇതാ ഇപ്പോള്‍ ഇവരുടെ കുടുംബത്തിലെ ഒട്ടേറെ പേര്‍ക്ക് മനോരോഗം ഉണ്ടെന്നും മറ്റുമുളള വെളിപ്പെടുത്തലാണ് പ്രതിഭാഗം നടത്തുന്നത്.ഇക്കാര്യം പ്രതിഭാഗം അഭിഭാഷകന് ചൊവ്വാഴ്ച ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ വെളിപ്പെടുത്തിയത്. ഇത്തരത്തിലുളളൊരു വെളിപ്പെടുത്തല്‍ പ്രതിഭാഗം നടത്തിയത് നീനുവിന് മാനസിക രോഗമുണ്ടെന്ന് തെളിയിക്കുന്നതിനായാണ്്.നീനുവിന്റെ അമ്മ രഹ്ന മാനസിക രോഗിയാണെന്ന് കേസിന്റെ തുടക്കഘട്ടത്തില്‍ തന്നെ പറഞ്ഞിരുന്നതാണ്.
മാത്രമല്ല, രഹ്നയുടെ അമ്മയും അപ്പൂപ്പനും മറ്റൊരു ബന്ധുവും മാനസിക രോഗികളാണെന്ന് വാദിച്ച പ്രതിഭാഗം അഭിഭാഷകന് ഇവരില്‍ മൂന്നുപേരുടെ സര്‍ട്ടിഫിക്കറ്റുകളും കോടതിയില്‍ ഹാജരാക്കിയതുമാണ്. രഹ്നയെയും അമ്മയെയും ചികിത്സിച്ച പുനലൂരിലെ ആശുപത്രിയില്‍നിന്നുള്ള ചികിത്സ രേഖകളാണ് അഭിഭാഷകന് കോടതിയില്‍ ഹാജരാക്കിയത്.മാത്രമല്ല, ഇതോടൊപ്പം, രഹ്നയുടെ അടുത്ത ബന്ധുവിനെ തിരുവനന്തപുരം പേരൂര്‍കടയില്‍ ചികിത്സിച്ചതിന്റെ രേഖകളും,നീനുവിനെ കൗണ്‍സലിങിന് വിധേയയാക്കിയതായിട്ടുളളത് സംബന്ധിച്ച രേഖകളും തിരുവനന്തപുരത്തെ ഡോ. വൃന്ദ നേരേത്ത തന്നെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.കൂടാതെ, രഹ്നയുടെ ഒരു സഹോദരന് ആത്മഹത്യ ചെയ്തിരുന്നുവെന്നും ഇയാള്‍ക്കും മനോരോഗം ഉണ്ടായിരുന്നതായും പ്രതിഭാഗം എടുത്തുകാട്ടുകയുണ്ടായി.നീനുവിന്റെ രോഗനിര്‍ണയത്തിന് മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിക്കുന്നത് അടുത്ത 20ന് കോടതി പരിഗണിക്കും. അതേസമയം, കേസിലെ അഞ്ചാം പ്രതി ചാക്കോയുടെ ജാമ്യാപേക്ഷ ഹൈകോടതി ബുധനാഴ്ച പരിഗണിക്കും. കേസിലെ മറ്റ് 13 പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതും 20ലേക്ക് മാറ്റി.


