ഇടുക്കി: കാട്ടാന പടയപ്പ വീണ്ടും ജനവാസമേഖലയില്‍. തെന്മല എസ്റ്റേറ്റിലാണ് ആന ഇപ്പോഴുള്ളത്. പ്രദേശവാസികള്‍ ആനയെ തുരത്താനുള്ള ശ്രമം തുടരുകയാണ്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആര്‍ആര്‍ടി സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ആന ജനവാസമേഖലയില്‍ ഇറങ്ങുന്നത്.
ഞായറാഴ്ച രാവിലെ മാട്ടുപ്പെട്ടിയില്‍ എത്തിയ ആന വഴിയോരക്കടകള്‍ തകര്‍ത്തിരുന്നു. ആനയെ തുരത്തിയോടിച്ചെങ്കിലും വൈകിട്ട് വീണ്ടും ഇവിടെയെത്തി രണ്ട് കടകള്‍ കൂടി തകര്‍ത്തു. പിന്നീട് ആനയെ തുരത്തിയെങ്കിലും ആന വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങുകയായിരുന്നു.