കണ്ണൂര്‍: മാഹിയിലെ രോഗി വന്ന വിമാനത്തിലെ 34 യാത്രക്കാരെ കണ്ടെത്തി. ഇവര്‍ ഭക്ഷണം കഴിച്ച വടകരയിലെ ഇന്ത്യന്‍ കോഫി ഹൗസ് അടച്ചു. രോഗി സഞ്ചരിച്ച ടാക്സിയുടെ ഡ്രൈവര്‍, ഓട്ടോ ഡ്രൈവര്‍, ഇന്ത്യന്‍ കോഫി ജീവനക്കാര്‍ എന്നിവരെ വീട്ടില്‍ നിരീക്ഷണത്തിലാക്കി. കോവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടം നേരിടാന്‍ കരുതലോടെ നീങ്ങുകയാണ് സംസ്ഥാനം. വണ്ടൂരിലെ രോഗി ചികില്‍സയ്ക്കെത്തിയ താലൂക്ക് ആശുപത്രിയിലെ നാല് ഡോക്ടര്‍മാര്‍ നിരീക്ഷണത്തിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെയും ബുധനാഴ്ച നിരീക്ഷണത്തിലാക്കിയിരുന്നു. അതേസമയം, ശ്രീചിത്രയിലെ ഡോക്ടറുടെ വിശദമായ സഞ്ചാരപാത ബുധനാഴ്ച പുറത്തുവിട്ടേക്കും. രോഗം സ്ഥിരീകരിച്ച മാഹി സ്വദേശിയുടെ യാത്രാവഴിയും ചൊവ്വാഴ്ച രാത്രി പുറത്തുവിട്ടിരുന്നു.

