പാലക്കാട്: തദ്ദേശ ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന് പാലക്കാടെത്തിയത് ഹെലികോപ്റ്ററില്‍. ശിവരാത്രി ഡ്യൂട്ടിക്ക് കൂടുതല്‍ പൊലീസിനെ വിന്യസിച്ചതിനാല്‍ സുരക്ഷ മുന്‍നിര്‍ത്തിയായിരുന്നു ഹെലികോപ്റ്റര്‍ യാത്ര. പാലക്കാട് ഹെലികോപ്റ്ററില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായി. സുരക്ഷ മറികടന്നായിരുന്നു പ്രതിഷേധം. ചാലിശ്ശേരിയില്‍ വെച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എകെ ഷാനിബിനെ അടക്കം കരുതല്‍ തടങ്കലിലാക്കിയിരുന്നു.

