കൈമാറി. പരാതിയിൽ അന്വേഷണമുണ്ടാകും. ആവശ്യമെങ്കിൽ കേസെടുക്കും. തിരുവാഭരണ പാത സംരക്ഷണ സമിതിയാണ് പരാതി നൽകിയത്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ യുഡിഎഫ് വ്യാപകമായി ഉപയോഗിച്ചിരുന്ന പാരഡി ഗാനമാണിത്. ഇതിനെതിരെയാണ് ഡിജിപിക്ക് പരാതി ലഭിച്ചത്.
തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പരാതിക്കാരന്. മനോഹരമായ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു. രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത്.രാഷ്ട്രീയ ലാഭത്തിനുള്ള പാട്ടിനൊപ്പം അയ്യപ്പനെ ചേര്‍ത്തത് വേദനിപ്പിച്ചു – എന്നെല്ലാമാണ് പരാതിയില്‍ പറയുന്നത്.
ഖത്തറിൽ പ്രവാസിയായ നാദാപുരം ചാലപ്പുറം സ്വദേശി കുഞ്ഞബ്ദുല്ലയാണ് ഈ ഗാനത്തിന്റെ രചയിതാവ്. മലപ്പുറത്തെ ഒരു സ്റ്റുഡിയോ അവരുടെ പ്രമോഷന്റെ ഭാഗമായാണ് ഈ ഗാനം പുറത്തിറക്കിയത്. എന്നാൽ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഈ ഗാനം വൈറലാവുകയും യുഡിഎഫ് എൽഡിഎഫിനെതിരെ ഒരു പ്രചാരണായുധമാക്കി ഈ ഗാനത്തെ ഉപയോഗിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പരാതിയുമായി സിപിഎമ്മും മറ്റ് കക്ഷികളും രംഗത്ത് വന്നിരിക്കുന്നത്.

