കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ മിശ്രിത രൂപത്തിലാക്കി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1400 ഗ്രാം സ്വർണ്ണം പിടികൂടി. ഗുളിക രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ഭട്കൽ സ്വദേശി മുഹമ്മദ് ഇമ്രാൻ, മാംഗളൂർ സ്വദേശി മുഹമ്മദ് ഇമ്രാൻ എന്നിവരിൽ നിന്നാണ് സ്വർണ്ണം കണ്ടെടുത്തത്. ഇരുവരിൽ നിന്നും ആറ് ഗുളികകൾ വീതമാണ് പിടിച്ചെടുത്തത്. 45 ലക്ഷം രൂപ വില മതിക്കുന്ന സ്വര്‍ണമാണ് ഇവരില്‍ നിന്ന് പിടികൂടിയത്.