മലപ്പുറം: മലപ്പുറം ജില്ലയില്‍ കോവിഡ്-19 രോഗ ബാധ സ്ഥിരീകരിച്ച രണ്ടുപേര്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. വണ്ടൂര്‍ വാണിയമ്ബലം സ്വദേശിയായ സ്ത്രീയും അരീക്കോട് ചെമ്രക്കാട്ടൂര്‍ സ്വദേശിയായ സ്ത്രീയും സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങളാണ് പുറത്തുവുട്ടത്.
വണ്ടൂര്‍ വാണിയമ്ബലം സ്വദേശിയുടെ സഞ്ചാരപാത
ഈ മാസം ഒന്‍പതാം തിയതി രാവിലെ 7.30ന് എയര്‍ ഇന്ത്യ ഫ്ളൈറ്റ് നമ്ബര്‍ AI 960-ല്‍ ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ സ്ത്രീ രാവിലെ 10 മണിക്ക് പത്ത് പേരോടൊപ്പം ഓട്ടോ ക്യാബില്‍ വിമാനത്താവളത്തില്‍ നിന്ന് യാത്രതിരിച്ചു. 10.45ന് ഷാപ്പില് കുന്നില്‍ ബന്ധുവീട്ടുപടിക്കല്‍ വാഹനം നിര്‍ത്തി ബന്ധുക്കളുമായി സംസാരിച്ചു. ഇവിടെനിന്ന് ഉച്ചയ്ക്ക് 12മണിക്ക് മാട്ടക്കുളം ബന്ധു വീട്ടിലെത്തി കുറച്ചു സമയം ബന്ധുവീട്ടില്‍ ചെലവഴിച്ചു. പിന്നീട് 12:30യോടെ ശാന്തിനഗറിലെ ബന്ധു വീട്ടിലെത്തി
തുടര്‍ന്ന് വണ്ടൂര്‍ വാണിയമ്ബലം ഉള്ള സ്വന്തം വീട്ടിലേക്കും പോയി. 13-ാം തിയതി രാവിലെയാണ് ഇവരെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തത്.
അരീക്കോട് ചെമ്രക്കാട്ടൂര്‍ സ്വദേശിയുടെ സഞ്ചാരപാത
12-ാം തിയതി രാവിലെ 7.30ന് എയര്‍ ഇന്ത്യ ഫ്ളൈറ്റ് നമ്ബര്‍ AI 964 ല്‍ ജിദ്ദയില്‍ നിന്ന് നെടുമ്ബാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. രാവിലെ 9 മണിക്ക് നെടുമ്ബാശ്ശേരിയില്‍ നിന്നും കരിപ്പൂരിലേക്കുള്ള ബിന്‍സി ട്രാവല്‍സ് ബസ്സില്‍ 40 യാത്രക്കാരോടൊപ്പം യാത്ര ചെയ്തു. ഉച്ചയ്ക്ക് 2:30ന് ഹജ്ജ് ഹൗസിന് അടുത്തുള്ള ബസ് സ്റ്റോപ്പില്‍ ഇറങ്ങിയ സ്ത്രീ വൈകുന്നേരം 4മണിക്ക് സ്വന്തം കാറില്‍ യാത്ര ചെയ്ത് അരീക്കോട് ചെമ്രക്കാട്ടൂര്‍ ഉള്ള സ്വന്തം വീട്ടിലേക്ക് പോയി. 13-ാം തിയതി രാവിലെയാണ് ഇവരും അഡ്മിറ്റ് ആയത്.


