കോട്ടയം: കൂടത്തായി കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് നല്കിയ പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് കൊല്ലപ്പെട്ട റോയിയുടെ സഹോദരന് റോജോ. പരാതി പിന്‍വലിക്കണമെന്ന് ജോളി ഉപാദി വച്ചിരുന്നെന്നും വസ്തു ഇടപാടിലെ ധാരണയ്ക്ക് പകരം കേസ് പിന്‍വലിക്കാനായിരുന്നു ആവശ്യപ്പെട്ടതെന്നും റോജോ പറഞ്ഞു.
ഇന്ന് രാവിലെ അമേരിക്കയില്‍ നിന്നെത്തിയ റോജോ ഒന്‍പത് മണിക്കൂര്‍ നീണ്ടുനിന്ന മൊഴിയെടുക്കലിന് ശേഷം പ്രതികരിക്കുകയായിരുന്നു. കേസില്‍ ഇത്രയും വ്യാപ്തി പ്രതീക്ഷിച്ചില്ലെന്നും ചില സംശയങ്ങളും സൂചനകളും അനുസരിച്ചാണ് പരാതി നല്‍കിയതെന്നും റോജോ പറഞ്ഞു.
“തിരിച്ചടിക്കുമോ എന്നുപോലും ഭയപ്പെട്ടു. ഇപ്പോള്‍ സത്യങ്ങള്‍ ചുരുളഴിയുന്നു. അന്വേഷണത്തില്‍ പൂര്‍ണതൃപ്തിയുണ്ട്”, റോജോ പറഞ്ഞു.


