സംസ്ഥാന വ്യാപകമായി ടാറ്റൂ സ്ഥാപനങ്ങളില്‍ എക്സൈസ് പരിശോധന നടത്തുന്നു. ടാറ്റു സ്റ്റുഡിയോ മറയാക്കി മയക്ക് മരുന്ന് നല്‍കുന്നെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന. മലപ്പുറം തിരൂരിലെ ടാറ്റൂ സ്ഥാനത്തില്‍ നിന്ന് 20 ഗ്രാം കഞ്ചാവ് കണ്ടെടുത്തതായി എക്സൈസ് അറിയിച്ചു.
ഇന്നലെ കോഴിക്കോട് ജില്ലയിലെമ്പാടുമുള്ള ടാറ്റൂ സ്ഥാപനങ്ങളില്‍ എക്സൈസ് പരിശോധന നടത്തിയിരുന്നു. 4 സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ 9 റേഞ്ചുകളിലാണ് പരിശോധന നടത്തിയത്. ലഹരിവസ്തുക്കള്‍ കണ്ടെത്തിയില്ലെന്നും എക്സൈസ് അറിയിച്ചു.
കൂടാതെ കൊച്ചി ടാറ്റൂ പീഡനക്കേസില്‍ കുറ്റം സമ്മതിക്കാതെ പ്രതി സുജീഷ്. സ്ത്രീകളുടെ ശരീരത്തില്‍ സ്പര്‍ശിച്ചത് ജോലിയുടെ ഭാഗമായാണ്. തന്നെ കുടുക്കിയത് ടാറ്റൂ ബിസിനസ് ഗ്രൂപ്പെന്ന് പൊലീസിനോട് സുജീഷ് പറഞ്ഞു. വിദേശ വനിതയെ പീഡിപ്പിച്ച കേസില്‍ കസ്റ്റഡിയിലാണ് സുജീഷ്.


