മൂവാറ്റുപുഴ: നൂതന സാങ്കേതിക വിദ്യയിലൂടെ കീട നിയന്ത്രണo. ഡ്രോണ്‍ ഉപയോഗിച്ച് ചെടികള്‍ക്ക് ജൈവവളം തളിക്കുന്ന പദ്ധതിക്ക് മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. ഡ്രോണ്‍ ഉപയോഗിച്ചുള്ള വള പ്രയോഗത്തിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ജോസ് അധ്യക്ഷത വഹിച്ചു.
കൃഷി വകുപ്പിന്റെ നേതൃത്വത്തിലാണ് അഞ്ച് ഏക്കര്‍ പൈനാപ്പിള്‍ കൃഷിയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള മരുന്ന് തളിക്കല്‍ മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന് മുഖേന നടപ്പിലാക്കിയത്. നൂതന സാങ്കേതിക വിദ്യയിലൂടെ കീട നിയന്ത്രണത്തിനും കൂടുതല്‍ വിളവിനും സൂക്ഷ്മ മൂലക മിശ്രിതം തളിക്കുന്നതാണ് പരീക്ഷണാടിസ്ഥാനത്തില്‍ കാര്‍ഷിക ഡ്രോണുകളുടെ പ്രവര്‍ത്തന പ്രദര്‍ശനം നടത്തിയത്. കൃഷിവകുപ്പിലെ എന്‍ജിനീയറിംഗ് വിഭാഗമാണ് പരിശീലനപരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.
മഞ്ഞള്ളൂര്‍ ഓള് കേരള പൈനാപ്പിള്‍ മര്‍ച്ചന്റ്സ് പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേല്‍, കൃഷി ഓഫീസര്‍ റ്റി എം ആരിഫ, പൈനാപ്പിള്‍ മര്‍ച്ചന്റ്സ് അസോസിയേഷന് ഭാരവാഹികള്‍, കര്‍ഷക പ്രതിനിധികള്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയര്‍ പങ്കെടുത്തു.