തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. ബിജെപി സമരപ്പന്തലിനു സമീപം ആത്മഹത്യാശ്രമം നടത്തിയ തിരുവനന്തപുരം സ്വദേശി വേണുഗോപാലന്‍ നായര്‍ മരിച്ചതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍. ശബരിമല വിഷയത്തിലെ പിണറായി വിജയന് സര്‍ക്കാരിന്റെ ധാര്‍ഷ്ട്യമാണ് മരണത്തിന് വഴിവച്ചതെന്നാണ് ബിജെപിയുടെ ആരോപണം.
എന്നാല്‍ മരണത്തിന് ശബരിമല വിഷയവുമായി ബന്ധമില്ലെന്നാണ് പൊലീസ് വിശദീകരണം. ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ ഇന്ന് നടത്താനിരുന്ന എല്ലാ സര്‍വ്വകലാശാല പരീക്ഷകളും മാറ്റിവച്ചു. ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ അര്‍ദ്ധവാര്‍ഷിക പരീക്ഷകള്‍ ഈ മാസം 21ലേക്ക് മാറ്റി

