കേരളത്തിലെ എല്ലാ ജില്ലകളിലെ ഇഎസ്ഐസി ആശുപത്രികളില്‍ കൊവിഡ് ടെസ്റ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി സന്തോഷ് കുമാര്‍ ഗാങ് വാറിന് കത്തയച്ചു. കേരളത്തില്‍ കൊവിഡ് 19 സാമൂഹ്യവ്യാപനം തുടങ്ങിയ പശ്ചാത്തലത്തില്‍ കൂടുതല്‍ ടെസ്റ്റിംഗ് സൗകര്യം അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ ദേശീയ ശരാശരിയേക്കാള്‍ കുറവാണ് കേരളത്തിലെ കൊവിഡ് ടെസ്റ്റ്. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതമായത് കേരളത്തിലെ സാഹചര്യത്തിന്റെ ഗൗരവം തെളിയുക്കുന്നതാണെന്ന് സുരേന്ദ്രന് കത്തില്‍ പറയുന്നു.