കൊച്ചി : എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ഷീ പാര്‍ലമെന്റ് 15ന് നടക്കും. ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ തെരഞ്ഞെടുക്കപ്പെട്ട 150 ഓളം വനിതകളെ പങ്കെടുപ്പിച്ച് ഒരു ദിവസത്തെ മോഡല്‍ നിയമസഭ ചേരും. 2023-24 വര്‍ഷം ജനകീയാനുണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. വനിതകള്‍ കൂടുതലായി പാര്‍ലമെന്ററി രംഗത്തേക്ക് കടന്നുവരുന്ന ഈ കാലഘട്ടത്തില്‍ അവര്‍ക്ക് പാര്‍ലമെന്ററി ജനാധിപത്യത്തിലും പാര്‍ലമെന്റ് നടപടിക്രമങ്ങളിലും കൂടുതല്‍ അറിവും പരിചയവും പകര്‍ന്നു നല്‍കുക എന്നതാണ്. ഷീ പാര്‍ലമെന്റ് പദ്ധതിയിലൂടെ പ്രധാന ലക്ഷ്യം .
ഇപ്രകാരം ഒരു മോഡല്‍ പാര്‍ലമെന്റിനെ കുറിച്ചുള്ള അറിവ് രാഷ്ട്രീയത്തിലേക്കും ജനാധിപത്യ ക്രമത്തിലേക്കും ഭരണ സംവിധാനത്തിലേക്കും കടന്നു വരുവാന്‍ കൂടുതല്‍ വനിതകള്‍ക്ക് പ്രേരണയാകും. ഒരു ദിവസമെങ്കിലും നിയമസഭാ സാമാജികരായി അഭിനയിച്ചുകൊണ്ട് നാടിന്റെ വികസന-ക്ഷേമ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുവാനും അവയക്ക്് പരിഹാരം കാണുവാനും വനിതകള്‍ക്ക് കഴിയുന്നു. എന്നതാണ് ഈ പരിപാടിയുടെ പ്രത്യേകത.
കഴിഞ്ഞ നവംബര്‍ ആദ്യവാരം നിയമസഭാ നടപടിക്രമങ്ങളെ കുറിച്ച് വനിതകള്‍ക്ക് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ വച്ച് ദ്വിദിന പരിശീലനം നല്‍കിയിരുന്നു. പരിശീലന പരിപാടികള്‍ക്ക് കേരള നിയമസ സെക്രട്ടറിയേറ്റിലെ ജോയിന്റ് സെക്രട്ടറി ഉണ്ണികൃഷ്ണന്, വിജയകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. നിയമസഭ നടപടിക്രമങ്ങള്‍ വിശദമാക്കുന്ന കൈപ്പുസ്തകങ്ങള്‍ പരിശീലനാര്‍ഥികള്‍ക്ക് നല്‍കിക്കൊണ്ട് മാധ്യമങ്ങളുടെ പിന്തുണയോടെ വിവിധ സെഷനുകളായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.
തുടര്‍ന്ന് പരിശീലനാര്‍ഥികള്‍ക്ക് പ്രായോഗികം സെഷനുകളും പരിശീലനം ലഭിച്ച മുഴുവനാളുകളും എം.എല്‍.എ.മാരായി അഭിനയിക്കുന്ന മോഡല്‍ നിയമസഭ 2023 നവംബര്‍ 15-ാ ം തീയതി ഉച്ചയ്ക്ക് രണ്ടുമണിക്ക് തൃക്കാക്കര ഭാരത് മാതാ കോളേജു ഓഡിറ്റോറിയത്തില്‍ നടക്കും. പരീശീലനം ലഭിച്ചവരില്‍ നിന്ന് ഗവര്‍ണര്‍, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, മുഖ്യമന്ത്രി, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, പ്രതിപക്ഷ ഉപനേതാവ് എന്നിവരെ ഇതിനകം തെരഞ്ഞെടുത്തിട്ടുണ്ട്. പ്രസംഗം, ഗവര്‍ണറുടെ പ്രസംഗത്തിനുമേലുള്ള ചര്‍ച്ച ചോദ്യോത്തര വേള, അടിയന്തര പ്രമേയം, ശ്രദ്ധ ക്ഷണിക്കല്‍ തുടങ്ങി പാര്‍ലമെന്റ് നിയമസഭ നടപടിക്രമങ്ങള്‍ എല്ലാം തന്നെ ഒരു ദിവസത്തെ മോഡല്‍ നിയമസഭയിലും ഉണ്ടാകും, ഡിസംബര്‍ 15 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് രമേശ് ചെന്നിത്തല എംഎല്‍എ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും.
ഉമാ തോമസ് എം.എല്‍.എ യോഗത്തില്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉല്ലാസ് തോമസ് സ്വാഗതം പറയും. വൈസ് പ്രസിഡന്റ് സനിത റഹിം ആമുഖ പ്രഭാഷണം നടത്തും. സെക്രട്ടറി വൈ വിജയകുമാര്‍ പദ്ധതി വിശദീകരണം നടത്തും. ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് ഐഎഎസ് മുഖ്യ പ്രഭാക്ഷണം നടത്തും. തൃക്കാക്കര മുനിസിപ്പല്‍ ചെയര്പേഴ്സമ്# രാധാമണിപിള്ള മുഖ്യഅതിഥിയായി പങ്കെടുക്കും.
സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്മാന്മാരായ റാണിക്കുട്ടി ജോര്‍ജ്ജ്, എം.ജെ.ജോമി, കെ.ജി.ഡോണോമാസ്റ്റര്‍, ആശ സനില്‍, ചെയര്‍പേഴ്സണ്‍, അംഗങ്ങളായ ശാരദ മോഹന്‍, എ.എസ്.അനില്‍കുമാര്‍, ഷൈനി ജോര്‍ജ്ജ്, മനോജ് മൂത്തേടന്, സി.ജി.ദിനൂപ്, തൃക്കാക്കര മുനിസിപ്പല്‍ കൗണ്‍സിലര്‍ സി.ജി ദിനൂപ് എന്നിവര്‍ സംസാരിക്കും.


