കരമന: തിരുവനന്തപുരം കരമന തളിയിൽ നിന്നും തട്ടികൊണ്ടുപോയ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. ബാലു, റോഷൻ എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകുന്നേരം മൂന്നു മണി മുതൽ പൊലീസ് തട്ടികൊണ്ടുപോയ യുവാവിന് വേണ്ടി അന്വേഷണം തുടങ്ങിയിരുന്നുവെങ്കിലും കണ്ടെത്താനായില്ല.

കരമന തളിയിൽ വച്ച് ബൈക്കിൽ സഞ്ചരിച്ചിരുന്ന അനന്ദു ഗിരീഷിനെ മറ്റ് രണ്ട് ബൈക്കുകളിൽ എത്തിയ യുവാക്കളാണ് തട്ടികൊണ്ടു പോയത്. കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിന് കാരണം. അനന്ദുവിനെ കരമന ദേശീയപാതക്ക് സമീപമുള്ള കുറ്റിക്കാട്ടിൽ കൊണ്ടുവന്ന് മൃഗീയമായി മർദ്ദിച്ചാണ് കൊലപ്പെടുത്തിയത്.


