മൂവാറ്റുപുഴ : പൗരത്വ ഭേദഗതി നിയമം മുസ്ലീം സമുദായത്തിന്റെ മാത്രം പ്രശ്നമല്ല രാജ്യത്തിന്റെ നിലനില്‍പ്പിന്റെ പ്രശ്നമാണന്ന് മാത്യു കുടല്‍നാടന്‍ എംഎല്‍എ . പൗരത്വ ഭേദഗതി നിയമത്തിനെതിരെ യുഡിഎഫ് മുവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ മുസല്മാന്മാരുടെ മാത്രം പ്രശ്നമാണ് ഇതെന്ന് കരുതരുത്.രാജ്യത്തിന്റെ അടിസ്ഥാനശില എന്നുപറയുന്നത് മതേതരത്വമാണ് അതിന്റെ കടയ്ക്കല്‍ കത്തിവെക്കുന്ന ഏതു നീക്കവും രാജ്യത്തെയാണ് ദുര്‍ബലപ്പെടുത്തും. അങ്ങനെയുള്ള ഏതൊരു നീക്കത്തെയും ശക്തമായി എതിര്‍ക്കുമെന്നും എംഎല്‍എ പറഞ്ഞു. ഓരോ പൗരന്മാരും രാജ്യത്തിന്റെ കാവല്ഭടന്മാരായി ഭരണഘടന മൂല്യത്തിന്റെ കാവലാളുകളായി മാറണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.