കോട്ടയം:അറുപത്തിമൂന്നുകാരനെ കഴുത്തറത്ത് മരിച്ച നിലയില്‍ കണ്ടെത്തി. അടിച്ചിറ റെയില്‍വേ ഗേറ്റിനു സമീപo വീടിന്റെ കിടപ്പുമുറിയില്‍ പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അടിച്ചിറക്കുന്നേല്‍ വീട്ടില്‍ ലൂക്കോസ് (63) ആണ് മരിച്ചത്. വിദേശത്തായിരുന്ന ലൂക്കോസ് മാസങ്ങള്‍ക്ക് മുൻപാണ് മടങ്ങിയെത്തിയത്.സ്വയം കഴുത്ത് മുറിച്ച് ലൂക്കോസ് ജീവനൊടുക്കിയെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.

