കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരിനെതിര രൂക്ഷ വിമശനവുമായി രംഗത്ത്. ആർഎസ്എസ് അജണ്ടയാണ് സർക്കാർ നടപ്പാക്കുന്നതെന്നും ഒരിക്കൽക്കൂടി ബിജെപി അധികാരത്തിൽ വന്നാൽ രാജ്യത്ത് വീണ്ടുമൊരു തെരഞ്ഞെടുപ്പുണ്ടാകില്ലെന്നും പിണറായി മുന്നറിയിപ്പ് നൽകി.

ജനാധിപത്യത്തിന് നേരെ വെല്ലുവിളി ഉയർത്തിയവർക്കെല്ലാം ജനാധിപത്യത്തിന്റെ കരുത്ത് കാണിച്ചു കൊടുത്ത രാജ്യമാണ് ഇന്ത്യ. ആ കരുത്ത് ഇക്കുറി ബിജെപിയും ആർഎസ്എസും അറിയുമെന്നും പിണറായി വിജയൻ പറഞ്ഞു.
”തൊഴിലാളികൾ രാജ്യവ്യാപക പ്രതിഷേധത്തിലാണ്. കഴിഞ്ഞ അഞ്ച് വർഷമായി രാജ്യത്തെ ജനങ്ങളനുഭവിക്കുന്ന ദുരിതം മോദിയുടെ ഭരണം മൂലമുണ്ടായതാണ്, കൃഷിക്കാരുടെ പ്രക്ഷോഭമുണ്ടായപ്പോൾ ബിജെപി അവർക്ക് നേരെ വെടിയുണ്ടയുതിർത്തു, സ്ത്രീകൾ നിരന്തരമായി അക്രമിക്കപ്പെട്ടപ്പോൾ ഫലപ്രദമായ നടപടികൾ ഉണ്ടായില്ല, പട്ടിക വർഗ വിഭാഗം അക്രമിക്കപ്പെടുമ്പോൾ കേന്ദ്ര ഗവൺമെന്റ് അക്രമികൾക്കൊപ്പം നിൽക്കുകയാണ്”-പിണറായി വിജയൻ പറഞ്ഞു.


