കണ്ണൂര്‍: തലശ്ശേരി നഗരത്തിനടുത്ത് പുലര്‍ച്ചെ ട്യൂഷന് പോവുകയായിരുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. സംഭവത്തില്‍ ഒരാള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് തലശേരി പോലീസ് അറിയിച്ചു.
കൂത്തുപറമ്ബ് മാനന്തേരി സ്വദേശി രാജേഷിനെയാണ് അറസ്റ്റു ചെയ്തത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. രാവിലെ വീട്ടില്‍ നിന്ന് പിതാവ് ബൈക്കില്‍ വിദ്യാര്‍ത്ഥിനിയെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം എത്തിക്കുകയായിരുന്നു. പിതാവ് പോയശേഷം തക്കം പാര്ക്കത്തത്തിയ പ്രതി പെണ്‍കുട്ടിയുടെ കൈയില്‍ നിന്നും സ്കൂള്‍ ബാഗ് തട്ടിയെടുത്ത് ബസ് ഷെല്‍ട്ടറിന്റെ അകത്തേക്ക് ഓടിക്കയറി. പിന്തുടര്ന്നെത്തിയ പെണ്‍കുട്ടി ബാഗ് ചോദിക്കുന്നതിനിടെ കടന്നുപിടിക്കുകയായിരുന്നു.


