നടന് ജോജുവിന്റെ കാര്‍ അടിച്ചു തകര്‍ത്ത കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം. കൊച്ചി മുന്മേയര് ടോണി ചമ്മണി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മനു ജേക്കബും അടക്കം അഞ്ച് പേര്‍ക്കാണ് എറണാകുളം സിജെഎം കോടതി ജാമ്യം അനുവദിച്ചത്. ജെര്‍ജസ് ജേക്കബ്, ഷെരീഫ് വാഴക്കാല, ജോസഫ് മാളിയേക്കല്‍ തുടങ്ങിയവരാണ് ജാമ്യം ലഭിച്ച മറ്റ് പ്രതികള്‍.
സ്വകാര്യ മുതല്‍ നശിപ്പിക്കല്‍ നിയമത്തിലെ വകുപ്പ് പ്രകാരം പ്രതികള്‍ ഒരോരുത്തരും 37,500 രൂപ വീതം കോടതിയില്‍ കെട്ടി വയ്ക്കണം. അമ്പതിനായിരം രൂപയുടെ രണ്ട് ആള് ജാമ്യവും നല്‍കണം. മൂന്നു പേര്‍ക്ക് കൂടി കേസില്‍ ഇനി ജാമ്യം ലഭിക്കാനുണ്ട്. വൈകിട്ടോടെ ജയില്‍ മോചിതരാകുന്ന നേതാക്കള്‍ക്ക് ഡിസിസിയുടെ നേതൃത്വത്തില്‍ ജയില്‍ കവാടത്തില്‍ വന്‍ സ്വീകരണവും ഒരുക്കിയിട്ടുണ്ട്.