പയ്യോളിയിൽ നിന്നും കാണാതായ കുട്ടികളെ ആലുവയിലെ ലോഡ്ജിൽ നിന്നും കണ്ടത്തി. പൊലീസിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടികളെ കണ്ടത്തിയത്. കുട്ടികളിപ്പോൾ ആലുവ സ്റ്റേഷനിലാണ് ഉള്ളത്. പയ്യോളി ചെരിച്ചിൽ പള്ളിയിൽ താമസിച്ചു പഠിക്കുന്ന വിദ്യാർത്ഥികളെയാണ് ഇന്നലെ വൈകുന്നേരം നാലു മണിക്ക് ശേഷം കാണാതായത്. കുട്ടികൾ ഒരുമിച്ച് ബാഗുമായി ഇറങ്ങുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ചെരിച്ചിൽ പള്ളിയിലെ മദ്രസയിൽ താമസിച്ച് പഠിക്കുന്ന വിദ്യാർത്ഥികളെയാണ് ഇന്നലെ കാണാതായത്. 15, 17 വയസ്സ് പ്രായമുള്ള കുട്ടികളെയാണ് കാണാതായത്. കുട്ടികളെ കാണാനില്ലെന്ന വാർത്ത ട്വന്റിഫോറാനാണ് പുറത്തുവിട്ടത്.