തിരുവനന്തപുരം: തദ്ദേശ തെരഞ്ഞുപ്പ് നടക്കുന്ന ഏഴുജില്ലകളില്‍ ആദ്യ മൂന്ന് മണിക്കൂര്‍ പിന്നിടുടുമ്പോൾ 20 ശതമാനംപോളിങ്.പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിരയാണ്. രാവിലെ ഏഴുമണി മുതലാണ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ വോട്ടടുപ്പ് നടക്കുന്നത്. രാവിലെ പത്തുമണിയോടെ തിരുവനന്തപുരത്ത്-19.47 ശതമാനവും കൊല്ലത്ത് 21.35 ശതമാനവും പത്തനം തിട്ടയിൽ 20.97 ശതമാനം,ആലപ്പുഴയിൽ 22.5 ശതമാനം, കോട്ടയം 21.13 ശതമാനം, ഇടുക്കി 19.65 ശതമാനം, എറണാകുളം 22.37 ശതമാനവുമാണ് പോളിങ്.
ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്ന് എം.എ ബേബി പറഞ്ഞു.ജനങ്ങൾ യുഡിഎഫിന്റെ തിരിച്ചുവരവിന് കാത്തിരിക്കുന്നെന്ന് വി.ഡി സതീശൻ പറഞ്ഞു.
രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് വരെയാണ് തെരഞ്ഞെടുപ്പ്. കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോർപറേഷനുകൾ ഉൾപ്പെടെ 595 തദ്ദേശസ്ഥാപനങ്ങളിൽ 11,168വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 15,432 പോളിംഗ് സ്റ്റേഷനുകളാണ് ഒന്നാംഘട്ടത്തിലുള്ളത്. ആദ്യ ഘട്ടത്തിൽ ആകെ 480 പ്രശ്നബാധിത ബൂത്തുകളുണ്ട്.


