വയനാട് ചൂരല്‍മല വെള്ളരിമലയിലുണ്ടായത് മണ്ണിടിച്ചിലെന്ന് ജില്ലാ ഭരണകൂടം. കഴിഞ്ഞ മാസം 30നാണ് വനത്തിനുള്ളിലുണ്ടായ മണ്ണിടിച്ചിലിന്റെ വിവരം അറിഞ്ഞതെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ചൂരല്‍മലയിലെ ജനവാസ മേഖലയെ മണ്ണിടിച്ചില്‍ ബാധിക്കില്ലെന്ന് ഉറപ്പാക്കിയെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
കഴിഞ്ഞ രണ്ടാം തിയതിയാണ് മണ്ണിടിച്ചില്‍ സംബന്ധിച്ച വാര്‍ത്ത പുറത്തുവിടുന്നത്. വെള്ളരിമലയിലെ വെള്ളച്ചാട്ടത്തില്‍ ചുവന്ന പാട് കണ്ടത് ശ്രദ്ധയില്‍പ്പെട്ടതായിരുന്നു മണ്ണിടിച്ചില്‍ സംശയത്തിന് കാരണം. പിന്നീട് കൂടുതല്‍ നാട്ടുകാര്‍ ഇത് ശ്രദ്ധിക്കുകയും ഇത് ഉരുള്‍പൊട്ടലാണോ എന്ന ചോദ്യമുയരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വെള്ളരിമലയിലുണ്ടായത് മണ്ണിടിച്ചിലാണെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചിരിക്കുന്നത്. ചൂരല്‍മലയിലെ ജനവാസ മേഖലയെ ബാധിക്കില്ലെന്ന് ഉറപ്പാക്കിയിരുന്നുവെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നുവെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.