തനിക്കെതിരായ അഭിഭാഷകന് ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ് ഗൂഢാലോചനയുടെ ഭാഗമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. ഈ ഗൂഢാലോചനയ്ക്ക് പിന്നില്‍ മുഖ്യമന്ത്രിയാണെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പ്രതികരിച്ചു.
മുഖ്യമന്ത്രിക്കെതിരെ താന്‍ ധര്‍മ്മടത്ത് മത്സരിച്ചതിനാലാണ് തനിക്കെതിരെ വ്യക്തിഹത്യ നടന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി വാളയാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ കൂട്ടിച്ചേര്‍ത്തു.


