കൊച്ചി: ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസില്‍ അധോലോക കുറ്റവാളി രവി പൂജാരിയെ ചോദ്യം ചെയ്തു. രവി പൂജാരിയിൽ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാളിൽ നിന്ന് ശേഖരിച്ച വിവരങ്ങള്‍ സ്ഥിരീകരിക്കുകയാണ് അടുത്ത ഘട്ടം. ഇയാളുടെ കസ്റ്റഡി കാലാവധി അടുത്ത ചൊവ്വാഴ്ച തീരും. ക്രിമിനല്‍ സംഘങ്ങള്‍ക്ക് കേസുമായുള്ള ബന്ധം സ്ഥിരീകരിക്കുന്നതിനായുള്ള ശാസ്ത്രീയ തെളിവെടുപ്പ് അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്.
നടി ലീന മരിയ പോൾ ഇയാളുടെ ശബ്ദം തിരിച്ചറിയുകയും, പൂജാരി കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. കസ്റ്റഡി കാലാവധി തീരുന്ന സാഹചര്യത്തില്‍ ചൊവ്വാഴ്ച ഉച്ചയോടെ സി.ജെ.എം. കോടതിയില്‍ ഇയാളെ ഹാജരാക്കും. ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പിന് മുൻപും ശേഷവും പ്രതികള്‍ ബന്ധപ്പെട്ട ഫോണ്‍ നമ്പറുകൾ, ബാങ്ക് ഇടപാടുകള്‍, സഞ്ചരിച്ച സ്ഥലങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘം ആലോജിക്കുന്നുണ്ട്.
അന്വേഷണ വേളയിൽ ഇയാൾ വെളിപ്പെടുത്തിയ ഗുണ്ടകളെ വരും ദിവസങ്ങളില്‍ കസ്റ്റഡിയില്‍ എടുത്ത് ചോദിയം ചെയ്തേക്കും. കാസര്‍കോട് ബേവിഞ്ചയിലെ മരാമത്ത് കരാറുകാരന് എം ടി. മുഹമ്മദ് കുഞ്ഞിയുടെ വീടിനു നേരെ വെടിയുതിര്‍ത്ത കേസിലും രവി പൂജാരിയെ കാസര്‍കോട് ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങാനുള്ള നീക്കങ്ങളും നടക്കുണ്ട്.


