കൊച്ചി: മരട് സ്വദേശിയായ യുവതിയെ ആണ് സുഹൃത്ത് കൊന്ന് കാട്ടില്‍ തള്ളി. കൊച്ചി മരട് സ്വദേശി ഈവ (21) ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഈവയുടെ ആണ് സുഹൃത്ത് സഫര്‍ (26) അറസ്റ്റിലായി. മൃതദേഹം മലക്കപ്പാറയിലെ കാട്ടില്‍ ഉപേക്ഷിച്ചെന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് തെരച്ചില്‍ നടത്തുകയാണ്.
ഈവയെ കാണാനില്ലെന്ന് അതിരപ്പള്ളി പോലീസിന് പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ തെരച്ചില്‍ നടത്തിവരുന്നതിനിടെയാണ് സഫര്‍ പിടിയിലായത്. ഈവയും സഫറും കാറില്പോയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. മലക്കാപ്പറവഴി കടന്നുപോകുമ്ബോള്‍ ഇരുവരും കാറില്‍ ഉണ്ടായിരുന്നു. എന്നാല്‍ വാല്പ്പാറയിലെത്തിയപ്പോള് സഫര്‍ മാത്രമാണ് കാറിലുണ്ടായിരുന്നത്.
തമിഴ്നാട് പോലീസ് നടത്തിയ തെരച്ചിലില്‍ കാറില്‍ രക്തക്കറ കണ്ടെത്തുകയും ചെയ്തു. ഇതോടെ സഫറിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ഈവയുടെ മൃതദേഹം മലക്കപ്പാറയിലെ കാട്ടില്സ ഉപേക്ഷിച്ചെന്നാണ് പ്രതി പോലീസിനെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ മലക്കപ്പാറയിലെ പോലീസും തമിഴ്നാട് പോലീസും സംയുക്ത തെരച്ചില്‍ നടത്തിവരികയാണ്.