ആലപ്പുഴ: അമ്പലപ്പുഴയില്‍ തമിഴ്നാട് സ്വദേശിയ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. സംഭവം കൊലപാതകമാണെന്നാണ് പോലീസ് നിഗമനം. ഇതുമായി ബന്ധപ്പെട്ട് മരിച്ചയാളുടെ ഭാര്യയേയും മാതാപിതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു. കരൂര്‍ ദേശീയ പാതയില്‍ തിങ്കളാഴ്ചയാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.