തിരുവനന്തപുരം.മുന്‍ രാഷ്ട്രപതി ഡോ.എ പി ജെ അബ്ദുല്‍ കലാമിന്റെ സ്മരണാര്‍ത്ഥം രാജ്യത്താകമാനം കലാസാംസ്കാരിക ജീവകാരുണ്യ വിദ്യാഭ്യാസ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഡോ.എ പി ജെ അബ്ദുല്‍കലാം സ്റ്റഡി സെന്ററിന്റ വനിതാ വിഭാഗമായ കലാം മഹിളാ കേന്ദ്രയുടെ സംസ്ഥാനതല പ്രവര്‍ത്തക കണ്വെന്ഷന് തിരുവനന്തപുരത്ത് ചേര്‍ന്നു. നൃത്ത അധ്യാപിക ഡോ.അപര്ണ്ണാമുരളീകൃഷ്ണന് ഉദ്ഘാടനം ചെയ്തു.സ്റ്റഡിസെന്റര് ഡയറക്ടര്‍ പൂവച്ചല്‍ സുധീര്‍ ആമുഖപ്രസംഗം നടത്തി. പുതിയ ഭാരവാഹികളായി ഡോ.അപര്‍ണ്ണാ മുരളീകൃഷ്ണന് (പ്രസിഡന്റ്), രജിത രഞ്ജന്‍ (സെക്രട്ടറി), ശാന്തകുമാരി ടീച്ചര്‍,ഹസീന ദിലീപ്ഖാന് (വൈസ് പ്രസിഡന്റ്മാര്‍), ഷമീറ, ശ്രവ്യ ജെ.എസ് (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.