കോമഡി രംഗങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് സുബി സുരേഷ്. ഇപ്പോൾ സുബി പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.’ഫെമിനിസ്റ്റ്’ എന്ന അടിക്കുറിപ്പോടെയാണ് നടി സുബി സുരേഷ് സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്. എന്നാൽ ഫോട്ടോയ്ക്ക് താഴെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് നിരവധിപേർ.
കറുത്ത ഫ്രെയിമുള്ള വട്ടക്കണ്ണട ധരിച്ച്, മുടി തലയ്ക്ക് മുകളിലായി ചുറ്റിക്കെട്ടിവച്ചുകൊണ്ടുള്ള ഫോട്ടോയാണ് നടി പോസ്റ്റ് ചെയ്തത്. എന്നാൽ ഈ ഫോട്ടോ സ്ത്രീപക്ഷ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരെ പരിഹസിക്കുന്ന തരത്തിലുള്ളതാണെന്നും ഫെമിനിസ്റ്റുകളെയാണ് സുബി ഇതിലൂടെ കളിയാക്കിയതെന്നുമാണ് വിമർശകരുടെ പ്രതികാരണം.
എന്നാല്‍ ഇപ്പോൾ വിമർശനങ്ങൾക്കുള്ള മറുപടിയുമായി സുബി തന്നെ രംഗത്തുവന്നിരിക്കുകയാണ്. താൻ അവതരിപ്പിക്കുന്ന ഒരു ചാനലിലെ കഥാപാത്രത്തിൻ്റെ വേഷമാണ് അതെന്നും അത് ഇത്ര വലിയ ചര്‍ച്ചയായി മാറുമെന്ന് കരുതിയില്ല എന്നുമാണ് സുബി പറഞ്ഞത്..
സുബിയുടെ കുറുപ്പ് ഇങ്ങനെ
‘കൈരളി ചാനലില്‍ ഞാന്‍ ചെയ്യുന്ന കോമഡി തില്ലാന എന്ന പ്രോഗ്രാമിലെ ഒരു ക്യാരക്ടര്‍ ഫോട്ടോയാണിത്. വെറുതേ ‘ഫെമിനിസ്റ്റ്’ എന്ന് ക്യാപ്ഷനും ഇട്ടു. പിന്നെ ഒന്നും പറയേണ്ട… പലരും പല രീതിയിലാണ് ഈ പോസ്റ്റിനെ വ്യാഖ്യാനിച്ചത്. ഉള്ളതു പറയാമല്ലോ എനിക്ക് ഫെമിനിസ്റ്റുകളോട് എതിര്‍പ്പും ഇല്ല, അടുപ്പവും ഇല്ല. ഫെമിനിസം എന്താണെന്ന് ഗാഢമായ അറിവുമില്ല. വെറുതേ ഒരു വിവാദത്തിനു വഴി വെക്കേണ്ട എന്നു കരുതിയാണ് ആ പോസ്റ്റ് ഡിലീറ്റ് ചെയ്തത്.’


