കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സാക്ഷി വിസ്താരത്തിനുളള തീയതി കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് തീരുമാനിക്കും. ഈ മാസം അവസാനത്തോടെ വിസ്താര നടപടികൾ തുടങ്ങാനാണ് ആലോചന. നടൻ ദിലീപ് അടക്കമുളള പ്രതികളെ ഇന്നലെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചിരുന്നു. എന്നാൽ, വിചാരണ സ്റ്റേ ചെയ്യണമെന്നും കുറ്റപത്രത്തിൽ നിന്ന് പേരൊഴിവാക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് ഉടൻ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നാണ് വിവരം.
നടിയുടെ നഗ്നദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ എട്ടാം പ്രതിയാണ് ദിലീപ്. വിചാരണക്കാര്യത്തിൽ എല്ലാ പ്രതികളുടെയും കോടതി ഇന്നലെ അഭിപ്രായം ആരാഞ്ഞിരുന്നു. ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന സുപ്രീംകോടതിയുടെ നിർദേശം നിലനിൽക്കുന്നതിനാൽ വിചാരണ നടപടികൾ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാം പ്രതികളോടും ഹാജരാകാണമെന്ന് കോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു.


