യുഎഇ കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത് കേസില്‍ ഐടി വകുപ്പിലെ ഉദ്യാഗസ്ഥയ്ക്ക് പങ്കുണ്ടെന്ന വിവരം പുറത്തായതോടെ ബിജെപി പ്രതികരണവുമായി രംഗത്ത്. ബിജെപി സംസ്ഥാന അധ്യ ക്ഷന്‍ കെ. സുരേന്ദ്രന് ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയത്. ഐടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്റ് ഇന്‍ഫ്രാസ്ട്രക്ചറില്‍ ഓപ്പറേഷന്‍സ് മാനേജരായിരുന്ന സ്വപ്നയെ പിരിച്ചു വിട്ടെങ്കിലും സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് പുറത്ത് വരണമെന്ന് കെ സുരേന്ദ്രന് വ്യക്തമാക്കി. സ്വപ്നാ സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ട്. വലിയ സ്വാധീനമാണ് ഈ സ്ത്രീക്ക് വിമാനത്താവളത്തില്‍. ഇങ്ങനെ ഒരാള്‍ എങ്ങനെ പ്രധാന സ്ഥാനത്തെത്തി എന്നത് അന്വേഷിക്കണം. ഉമ്മന്‍ചാണ്ടിയുടേത് പോലെ പിണറായിയുടെ ഓഫീസ് മാഫിയാ കേന്ദ്രമായി മാറിയെന്നും അന്ന് സരിത ആയിരുന്നെങ്കില്‍ ഇന്ന് സ്വപ്നയാണെന്നും കെ സുരേന്ദ്രന് ആരോപിച്ചു.