തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു. വനിതാ മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ച് കടന്ന് അക്രമിച്ചെന്ന കേസിലാണ് അറസ്റ്റ്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് രാധാകൃഷ്ണനെ പേട്ട പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകിട്ട് പ്രസ് ക്ലബ്ബില്‍ നിന്നുമാണ് രാധാകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തത്. മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെയുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് രാധാകൃഷ്ണന് പ്രസ് ക്ലബ് സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ പ്രസ് ക്ലബിന് മുന്നില്‍ സമരം തുടങ്ങി. തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണനെതിരെ വനിതാ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ നെറ്റ് വര്‍ക്ക് ഓഫ് വിമണ്‍ ഇന്‍ മീഡിയ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

